തിരുവനന്തപുരം: കേരളത്തെ പതിറ്റാണ്ടുകളോളം മുൾമുനയിൽ നിർത്തിയ ഐഎസ്ആർഒ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് തുറന്നുപറഞ്ഞ് മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിൻ്റെ പുതിയ പുസ്തകം 'ചാരം' പുറത്തിറങ്ങുന്നു. മലയാള മനോരമയ്ക്കായി ഈ വിഷയം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകൻ എന്ന നിലയിൽ, വർഷങ്ങൾക്കിപ്പുറം കേസിലെ യാഥാർത്ഥ്യങ്ങളും അന്നത്തെ മാധ്യമപ്രവർത്തനത്തിലെ പാളിച്ചകളും അദ്ദേഹം തുറന്നെഴുതുകയാണ്.
കേസ് വ്യാജമായിരുന്നുവെന്നും ഒരു ചാരവൃത്തിയും നടന്നിട്ടില്ലെന്നും പുസ്തകത്തിൽ ജോൺ മുണ്ടക്കയം ഉറപ്പിച്ചു പറയുന്നു. ......
പെരുമ്പാവൂരിൽ ഭർത്താക്കന്മാരെ ഉപേക്ഷിച്ച് ഒരുമിച്ച് താമസമാക്കിയ യുവതികൾ ഭർത്താക്കന്മാരെ വേണ്ടെന്ന നിലപാടിൽ തന്നെ. പൊലീസും കോടതിയും ഇടപെട്ടെങ്കിലും ഇരുപതുകാരിയും ഇരുപത്തിനാലുകാരിയും തങ്ങൾ ഒരുമിച്ച് താമസിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. ......
മലപ്പുറം കോട്ടക്കലിൽ മരിച്ച ഒരു വയസുകാരൻ ഇസെൻ ഇർഹാന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഇന്നലെ തന്നെ മൃതദേഹം പുറത്തെടുത്തിരുന്നു.......
കൊച്ചിയിലെ ബാറിൽ ഡിജെ പാർട്ടിക്കിടെ യുവതി യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു. ശനിയാഴ്ച്ച രാത്രി പത്തരയോടെയാണ് സംഭവമെന്നാണ് റിപ്പോർട്ട്. സിനിമാരംഗത്തെ പ്രമുഖരടക്കം പങ്കെടുത്ത ഡിജെ പാർട്ടിക്കിടെയാണ് യുവാവിന് കുത്തേറ്റത്. ......
കൊച്ചി: കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ക്ഷേമ സംരംഭം വളരെ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എറണാകുളം ടിഡിഎം ഹാളില്‍ കെയുഡബഌൂജെ ജേണലിസ്റ്റ് വെല്‍ഫെയര്‍ ഫണ്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണം, വലിയ ചികിത്സാ ചെലവ് തുടങ്ങി അവശ്യ ഘട്ടങ്ങളില്‍ സഹായകമാകുന്നതാണ് ജേണലിസ്റ്റ് വെല്‍ഫെയര്‍ ഫണ്ട്. ......
ദോഹ: അമേരിക്കൻ സൈനിക താവളം
ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ട മിസൈലിന്റെ അവശിഷ്ടങ്ങളോ അസാധാരണമായ വസ്തുക്കളോ കണ്ടെത്തിയാൽ അധികൃതരെ അറിയിക്കണമെന്ന് ഖത്തർ ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങൾ അറീയിച്ചു.
മിസൈൽ അവശിഷ്ടങ്ങൾ അപകടകരവും ഇവയുടെ സാമീപ്യം പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ദോഷകരമാകുമെന്നതിനാലും ഇത്തരം വസ്തുക്കൾ വിദഗ്ധ അതോറിറ്റികൾക്ക് മാത്രമേ കൈകാര്യം ചെയ്യാൻ കഴിയുകയുള്ളുവെന്നും അധികൃതർ വ്യക്തമാക്കി.
മിസൈൽ അവശിഷ്ടങ്ങളിൽ കൈകൊണ്ടു സ്പർശിക്കുകയോ സ്വന്തമായി കൈകാര്യം ചെയ്യാൻ ശ്രമിക്കുകയോ ചെയ്യുന്നത് അപകടകരമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സംശയിക്കപ്പെടുന്ന തരത്തിൽ അവശിഷ്ടങ്ങൾ കണ്ടാലുടൻ 40442999 എന്ന ഹോട്ട്ലൈൻ നമ്പറിൽ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ......
കോട്ടയം : തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പു മന്ത്രി എം.ബി. രാജേഷ് പ്രഖ്യാപനം നടത്തി.കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറ്റുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം കൈവരിക്കുന്നതിൽ കോട്ടയം ജില്ല വഴികാട്ടിയായിരിക്കുകയാണെന്ന് പറഞ്ഞു.
2025 നവംബർ ഒന്നിന് സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കുകയെന്നതാണ് അടുത്ത ലക്ഷ്യമെന്നും അതിനായി എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീയെ ഉപയോഗിച്ച് സംസ്ഥാനത്ത് നടത്തിയ സർവേയിൽ 64006 കുടുംബങ്ങളെ അതിദാരിദ്യമനുഭവിക്കുന്നവരായി കണ്ടെത്തിയത്. ......
ബഹിരാകാശത്തെത്തിയ ശുഭാംശു ശുക്ലയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആശയവിനിമയം നടത്തി. ശുഭാംശു ശുക്ലയുടെ ആരോഗ്യവിവരങ്ങളും ബഹിരാകാശ നിലയത്തിലെ വിശേഷങ്ങളും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. ......